രേണുക വേണു|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (09:52 IST)
സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗ സമാന സ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ നാലര ഡിഗ്രിയോ അതിനു മുകളിലോ വരെ വര്‍ധനവുണ്ടായാല്‍ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നര ഡിഗ്രിക്ക് മുകളില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാല്‍ ഉഷ്ണ തരംഗത്തിലേക്ക് എത്തും. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്തെ വെയില്‍ നേരിട്ട് കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.