യൂറിയ കലര്‍ത്തിയ 12750 ലിറ്റര്‍ പാല്‍ പിടിച്ചു !

ഓണക്കാലത്ത് സംസ്ഥാനത്ത് കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പാല്‍ എത്തുന്നത്

എ.കെ.ജെ.അയ്യര്‍| Last Modified വെള്ളി, 19 ഓഗസ്റ്റ് 2022 (21:16 IST)

പാലക്കാട്: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന യൂറിയ കലര്‍ത്തിയ 12750 ലിറ്റര്‍ പാല്‍ പിടിച്ചു. രാസവളമായ യൂറിയ കലര്‍ന്ന പാലുമായി വന്ന ടാങ്കര്‍ ലോറി പാല്‍ ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക് പോസ്റ്റിലാണ് പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ തന്നെ പാലില്‍ മായം കണ്ടെത്തി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സാമ്പിള്‍ എടുക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഓണക്കാലത്ത് സംസ്ഥാനത്ത് കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പാല്‍ എത്തുന്നത്. ഇത് മുതലെടുത്തതാണ് ഇത്തരം മായം കലര്‍ത്തിയ പാല്‍ വരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :