തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (15:30 IST)
എംജി കോളജില്‍ സിഐയെ ബോംബറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച സംഭവം ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്ന് കേരള പൊലീസ് അസോസിയേഷന്‍.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അസോസിയേഷന്‍ നിവേദനം നല്‍കി. കേസ് പിന്‍വലിച്ച നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായി പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നടപടികള്‍ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുമെന്നും. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ തൊഴില്‍ സാഹചര്യം ഇല്ലാതക്കാനാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വഴി ഗുണം ഉണ്ടാകുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പൊലീസ് ഉദോഗസ്ഥരുടെ ചികില്‍സയ്ക്ക് ആവശ്യമായ ചെലവ് പ്രതികളില്‍നിന്ന് ഈടാക്കുന്നതിന് നിയമ നിര്‍മാണം നടത്തണമെന്ന് അസോസിയേഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എംജി കോളജില്‍ സിഐയെ ബോംബറിയുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്കെതിരെയാണ് കേരള പൊലീസ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.