വിന്‍ഡീസിനോട് ബിസിസിഐ 400 കോടി ആവശ്യപ്പെടും

ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (10:55 IST)
ഇന്ത്യന്‍ പര്യടനത്തില്‍നിന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതിന്റെ നഷ്ടപരിഹാരമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 400 കോടി രൂപ ആവശ്യപ്പെട്ടേക്കും.

മൊത്തം 17 ദിവസത്തെ കളിയും, ഓരോ ഏകദിനവും ട്വന്റി 20യും മൂന്ന് ടെസ്റ്റുകളും ഉപേക്ഷിച്ചാണ് വിൻഡീസ് നാട്ടിലേക്ക് മടങ്ങിയത്. ഒരുദിവസം കളി നടന്നാൽ 33 കോടിരൂപ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിൽ ചെലവുകളെല്ലാം കഴിഞ്ഞാൽ 17 മത്സരദിവസങ്ങളിൽ നിന്നുമായി 396 കോടിരൂപ ബിസിസിഐക്ക് ലാഭമായി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

അതുകൊണ്ടാണ് നഷ്ടപരിഹാരമായി 400 കോടി രൂപ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം തകര്‍ച്ചയിലേക്ക് നീങ്ങുന്ന വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഇത്രയും തുക നല്‍കാല്‍ കഴിയുമോ എന്ന് അറിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :