കൊച്ചി, അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി

കൊച്ചി| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (11:38 IST)
നെടുമ്പാശ്ശേരി വിമാനത്താവളമടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി വന്നിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഒരു ഓഫീസിലേക്കാണ് ഭീഷണി സന്ദേശം വന്നത്.

ഇതോടെ മൂന്ന് വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. പൊലീസും സിഐഎസ്എഫും പരിശോധന ശക്തമാക്കി. കൊച്ചി
വിമാനത്താവളത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും രണ്ട് തവണയാണ് പരിശോധനയ്‍ക്ക് വിധേയമാക്കുന്നത്. ഭീഷണിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷിച്ചുവരികയാണ്. അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉടന്‍തന്നെ നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണിയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ കൂടുതല്‍ വിവരങ്ങള്‍ വെളിവാക്കിയിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :