സിപിഎം സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം; ആഭ്യന്തരത്തിനു മാത്രമായി മന്ത്രിവേണമെന്ന് ആവശ്യം

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (08:19 IST)

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സിപിഎം സമ്മേളനങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്നാണ് മിക്ക ജില്ലാ സമ്മേളനങ്ങളിലും ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരക്കുകള്‍ക്കിടെ ആഭ്യന്തരവകുപ്പില്‍ കണിശതയോടെ ഇടപെടാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണ് ജില്ലാ സമ്മേളനങ്ങളിലെ പ്രധാന പരാതി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേന്മ ഇല്ലാതാക്കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പിണറായി ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആവശ്യം. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :