കെ മുരളീധരൻ അന്ധവിശാസങ്ങളുടെ കൂടാരം, ഫ്യൂഡൽ മാടമ്പി, കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടി നോക്കണം: ശിവൻകുട്ടി

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:26 IST)
കെ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചൂടുള്ളപ്പോൾ കൊറോണ ഉണ്ടാകില്ല എന്നും ലോകമാകെ കൊറോണ പടർന്ന് പിടിക്കാൻ കാരണം പിണറായി സർക്കാരാണെന്നും പറഞ്ഞ് നടന്ന ആളാണ് മുരളീധരൻ. ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് മുരളീധരന്റെ പെരുമാറ്റമെന്നും ശിവൻകുട്ടി പറഞ്ഞു.

എരണം കെട്ടവൻ നാടു ഭരിച്ചാൽ നാടുമുടിയുമെന്ന കെ മുരളീധരന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി.മുഖ്യമന്ത്രിയോടുള്ള മുരളീധരന്റെ വൈരാഗ്യപൂർണമായ നിലപാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്നലെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനിണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനെതിരെ മുരളീധരൻ എംപി നടത്തിയ പരാമർശങ്ങളെയും ശിവൻ‌കുട്ടി വിമർശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :