കൊല്ലം|
vishnu|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (18:18 IST)
കൊല്ലം ജില്ലയിലെ അഞ്ചാലുമ്മൂട് തൃക്കരുവ പഞ്ചായത്തില്‍ പഞ്ചായത്ത് അധികാരികളും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ അനധികൃത അറവുശാലകളില്‍ നിന്ന് ഇറച്ചി പിടിച്ചെടുത്തു നശിപ്പിച്ചു.
പഞ്ചായത്തിലെ കാഞ്ഞാവെളിയിലും കാഞ്ഞിരംകുഴി ചന്ത, നടുവിലശേരി, അഷ്ടമുറ്റി കുരുമ്പലമൂട് കവല എന്നിവിടങ്ങളിലായാണു റെയ്ഡ് നടന്നത്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ വെട്ടിയായിരുന്നു ഇറച്ചി കച്ചവടത്തിനു തയ്യാറാക്കിയിരുന്നത്. നടുവിലച്ചേരിയിലെ ഒരു വീട്ടിലെ കക്കൂസിലും ഇറച്ചി സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
തൃക്കരുവ പഞ്ചായത്തില്‍ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല എന്നതിനാല്‍ ഇറച്ചിവെട്ട് നിരോധിച്ചുകൊണ്ട് നോട്ടീസും ഇറക്കിയിരുന്നു.
അതേ സമയം ഇറച്ചി പിടികൂടിയതിനു ശേഷം ഉദ്യോഗസ്ഥര്‍ പോയ ഉടന്‍ തന്നെ കച്ചവടക്കാര്‍ വീണ്ടും ഇറച്ചിക്കച്ചവടം പൊതുസ്ഥലത്തു വച്ചു നടത്താന്‍ തുടങ്ങിയതായി സൂചനയുണ്ട്. റെയ്ഡ് തുടരുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.