എം.ഡി.എം.എ കരുതൽ കേസിൽ നാല് പേർക്ക് 20 വർഷം വീതം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (17:23 IST)
മലപ്പുറം: മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേരെ കോടതി 20 വര്ഷം വീതം കഠിന തടവിനും രണ്ടു ലക്ഷം രൂപാ വീതം പിഴ അടയ്ക്കാനും വിധിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി അസ്ലാമുദ്ദീൻ (32), ഇയാളുടെ ഭാര്യ എൻ.കെ.ഷിഫ്ന (27), കാവന്നൂർ അത്താണിക്കൽ സ്വദേശി സാദത്ത് (30), വഴിക്കടവ് സ്വദേശി കമറുദ്ദീൻ (37) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി എം.പി.ജയരാജൻ ശിക്ഷ വിധിച്ചത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഗൂഡാലോചന നടത്തിയതിനുമായി രണ്ട വാക്ക്പപുകളിലായാണ് ഓരോ വകുപ്പിലും പത്ത് വര്ഷം വീതം കഠിന തടവ് വിധിച്ചത്.

2022 സെപ്തംബർ പതിനൊന്നിന് വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റിൽ എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ജീപ്പ്, സ്‌കൂട്ടർ, ബൈക്ക്
എന്നിവയിലായി എത്തിയ പ്രതികളിൽ നിന്ന് 75.485 ഗ്രാം എം.ഡി.എം.എ
യാണ് പിടികൂടിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :