എംഡിഎംഎ കേസിലെ പ്രതി കീർത്തനയെ ഒപ്പിടാൻ വന്നസമയത്ത് ഭർത്താവ് കുത്തി; നില ഗുരുതരം
Keerthana - MDMA Case
വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ ഭർത്താവാണ് ആക്രമിച്ചത്. കീർത്തന അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഒപ്പിടാൻ എത്തിയപ്പോൾ ആണ് ഭർത്താവിന്റെ ആക്രമണം.
കീർത്തനയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
കീർത്തന എംഡിഎംഎ കേസിൽ പ്രതിയായതിനെ തുടർന്ന് ഭർത്താവ് വിനീഷ് ഇവരുമായി തർക്കത്തിലായിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച കീർത്തന എല്ലാ ശനിയാഴ്ചയും വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തും. ഈ സമയം നോക്കി വടകര പൊലീസ് സ്റ്റേഷന് പുറത്ത് വിനീഷ് കാത്തുനിൽക്കുകയായിരുന്നു. കത്തി ഉപയോഗിച്ചാണ് വിനീഷ് കുത്തിയത്. ഇരുവരും തമ്മിലെ അഭിപ്രായ ഭിന്നതകളാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. Also Read: സതീശന്റെ ഭരണത്തിൽ കടുത്ത അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ മുതിർന്ന നേതാക്കൾ
