സതീശന്റെ ഭരണത്തിൽ കടുത്ത അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ മുതിർന്ന നേതാക്കൾ
VD Satheesan and Sunny Joseph
വി.ഡി.സതീശന്റെ ഭരണത്തിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്. ഭരണത്തിലെത്തി നാല് മാസം ആകുമ്പോഴേക്കും ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ അവമതിപ്പ് ഉണ്ടായെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. ഭരണത്തിൽ തൻപ്രമാണിത്തം കാണിക്കുകയാണ് സതീശനെന്നും ചില നേതാക്കൾ ആരോപിക്കുന്നു.
ഹൈക്കമാൻഡിനെ അറിയിക്കും
സതീശനെതിരായ വികാരം മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും. സതീശന് മേൽ കടിഞ്ഞാൽ വേണമെന്നാകും മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുക. സർക്കാരുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ പാർട്ടിക്കുള്ളിലും ചർച്ച വേണം. മന്ത്രിമാരെ കയറൂരി വിടരുതെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.
ഭരണപ്രതിസന്ധി
സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിക്കാത്തത് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ മന്ത്രിമാർ വിദേശയാത്ര നടത്തുന്നത് ശരിയായ തീരുമാനമല്ല. ഹണിമൂൺ പിരിയഡ് ആഘോഷിക്കുകയെന്ന പല മന്ത്രിമാരുടെയും സമീപനം ജനവിരുദ്ധമെന്നും അഭിപ്രായമുണ്ട്.
സംഘപരിവാറിന് കീഴ്‌പ്പെടുന്നു
സതീശൻ സർക്കാർ സംഘപരിവാറിന് കീഴ്‌പ്പെടുകയാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ചിലരുടെ വിമർശനം. കേന്ദ്രത്തിൽ മോദി ചെയ്യുന്നത് കേരളത്തിൽ സതീശൻ ചെയ്യുന്നു എന്ന പ്രതിപക്ഷ വിമർശനങ്ങൾ ഗൗരവസ്വഭാവമുള്ളതാണ്. വിദ്യാഭ്യാസ മേഖലയെ അടക്കം കാവിവത്കരിക്കാൻ സതീശൻ ശ്രമിക്കുകയാണെന്ന വിമർശനവും കോൺഗ്രസിലുണ്ട്. Also Read: രാജ്യതലസ്ഥാനത്തേക്ക് ആർത്തിരമ്പി പിള്ളേരെത്തുന്നു; ജന്തർ മന്തർ 2.0 ലോഡിങ്, വിറയ്ക്കും മോദി
