1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mayor excluded from Prime Minister's reception

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കി; ഒഴിവാക്കിയത് സുരക്ഷാ കാരണമെന്ന് വിവി രാജേഷ്

Thiruvananthapuram mayor, E Bus, V V rajesh- Ganesh kumar,തിരുവനന്തപുരം മേയർ, ഇ ബസ്, വി വി രാജേഷ്, ഗണേഷ് കുമാർ
പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയത് സുരക്ഷാകാരണമെന്ന് വിവി രാജേഷ്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് വിമാനത്താവളത്തില്‍ നരേന്ദ്രമോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് വിവി രാജേഷിന്റെ പേര് ഒഴിവാക്കിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേരുടെ പട്ടികയാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടികയില്‍ എന്‍ഡിഎ- ബിജെപി നേതാക്കളും ഉണ്ടായിരുന്നു.
 
അതേസമയം തിരുവനന്തപുരം എംപിയെയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടിയില്‍ ഇരുവരും ഉള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരെ ഒഴിവാക്കിയത് എന്നാണ് സൂചന. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളിലും വേദിയില്‍ ഉള്ളതിനാല്‍ സ്വീകരണചടങ്ങ് ഒഴിവാക്കിയതെന്ന് മേയറുടെ ഓഫീസ് വിശദീകരിച്ചു.
 
ബിജെപി നയിക്കുന്ന എന്‍ഡിഎ സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ നഗരത്തിലേക്ക് കൊണ്ടുവന്ന് നഗരത്തിന്റെ ദീര്‍ഘകാല വികസന പദ്ധതി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് വാഗ്ദാനം ചെയ്തിരുന്നു. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിനായുള്ള രൂപരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം