കല്‍പ്പറ്റ|
VISHNU.NL|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (14:21 IST)
വയനാട്ടില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ റിസോര്‍ട്ടില്‍ ആക്രമണം നടത്തി. വയനാട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അഗ്രഹാരം റിസോട്ടാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പുലര്‍ച്ചെ മൂന്നുമണിയോടെ ചുറ്റുമുള്ള മുള്ളുവേലി തകര്‍ത്താണ് നാലംഗ സംഘം റിസോര്‍ട്ടില്‍ ആക്രമണം നടത്തിയത്.
അക്രമികള്‍ തമിഴിലും കന്നഡയിലും മുദ്രാവാക്യങ്ങള്‍ വിളിച്ചതായി റിസോര്‍ട്ട് ജീവനക്കാരന്‍ പൊലീസിനൊട് പറഞ്ഞിട്ടുണ്ട്. ഗെയിം ഹാളിന്റേതുള്‍പ്പെടെ റിസോര്‍ട്ടിന്റെ ചില്ലുകള്‍ തകര്‍ത്ത സംഘം ഓഫീസ് മുറിയില്‍ കയറി ലാന്‍ഡ് ഫോണും, പ്രിന്ററും, കമ്പ്യൂട്ടര്‍ മോണിറ്ററുകളും നശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് റിസോര്‍ട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് കണ്ടെത്തി.
മാവോയിസ്റ്റ് സംഘടനയുടെ പത്താം വാര്‍ഷികത്തില്‍ അണിചേരുന്നതിന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റര്‍. കഴിഞ്ഞ ദിവസം മാനന്തവാടി ഗവ.കോളജിനും പോസ്റ്റ് ഓഫീസിനും സമീപത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ആറ് ജീവനക്കാരും ജര്‍മനിയില്‍ നിന്നുള്ളവരുള്‍പ്പെടെ മൂന്ന് കുടുംബങ്ങളുമാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്.
തണ്ടര്‍ ബോള്‍ട്ടും പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.