നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണം; ഉത്തരവാദിത്തം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു

കൊച്ചി| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (18:42 IST)
നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലസമിതിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ട്ടിയുടെ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയത്. കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ ഓഫീസിനെതിരായ സമരങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ആക്രമണം തുടരുമെന്നും കൊച്ചിയിലേത് പ്രതീകാത്മക സമരമുറ മാത്രമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.

തിങ്കളാഴ്ചയാണ് നിറ്റാ ജലാറ്റിന്‍റെ കൊച്ചിയിലുള്ള കോര്‍പ്പറേറ്റ് ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്തത്. സംഭവസ്ഥലത്തു നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :