തണ്ടര്‍ ബോള്‍ട്ട് സേന കടം കയറി മുടിയുന്നു

തണ്ടര്‍ ബോള്‍ട്ട് സേന, മാവോയിസ്റ്റ് വേട്ട, സാമ്പത്തിക പ്രതിസന്ധി
കോഴിക്കോട്| VISHNU.NL| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (12:01 IST)
കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടര്‍ ബോള്‍ട്ട് സേനയുട്രെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. സേനയുടെ നിത്യ ചെലവിലേക്കായി വേണ്ടിവരുന്ന തുക ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നടൊട്ടൂകും സഞ്ചരിച്ച വകയില്‍ കടം ആര്‍ക്കൊക്കെ എത്ര എന്ന് ഇപ്പൊള്‍ സേനയ്ക്ക് തന്നെ കയ്യും കണക്കുമില്ല. കടം കയറി മടുത്തതിനു പിന്നാലെ സേനാംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നാണ് ഇപ്പോള്‍ കാശെടുക്കുന്നത്.

തലചായ്ക്കാന്‍ കൂരപോയിട്ട് കയറി ഇരിക്കാന്‍ സ്വന്തമായിട്ട് കസേരപോലുമില്ലത്ത അവസ്ഥയാണ് സേനയ്ക്കുള്ളത്. സ്ഫോടനം, ഭീകരാക്രമണം തുടങ്ങി പ്രധാനപ്പെട്ട സംഭവങ്ങള്‍ നേരിടുന്നതിനായി പരിശീലനം സിദ്ധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പാഞ്ഞെത്തണമെങ്കില്‍ വണ്ടി വേറെ കൈയ്യില്‍ നിന്ന് കാശെടുത്ത് വിളിക്കേണ്ടി വരും. കാരണം വാഹനങ്ങള്‍ക്ക് ഡീസലടിക്കാനുള്ള തുക പോലും ഇപ്പോള്‍ ഇവരുടെ കൈവശമില്ല.

ഇതുവരെ, ഡീസല്‍ കൊടുത്ത വകയില്‍ മാത്രം സ്വകാര്യ പമ്പുകള്‍ക്ക് നല്‍കാനുള്ളത്11 ലക്ഷം രൂപ. ഇനി, കേടായ വണ്ടികള്‍ നേരെയാക്കാന്‍ വര്‍ക്ക്ഷാപ്പില്‍ കൊണ്ടുപോകാമെന്നുവച്ചാല്‍ അവിടേയും പ്രശ്നം. ഇതുവരെ, വണ്ടികള്‍ നന്നാക്കിയ വകയില്‍ നാലുലക്ഷം രൂപയാണ് കുടിശിക. തണ്ടര്‍ബോള്‍ട്ടുകള്‍ക്കുള്ള യാത്രാബത്ത മുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. 490 അംഗ സേനാംഗങ്ങള്‍ക്ക് യാത്രാബത്ത നല്‍കാന്‍ ഒരു കോടി രൂപ വേണം. ലോക്സഭാ തിരഞ്ഞെടുപ്പിന്, ചത്തീസ്ഗഡിലും യുപിയിലും ഡ്യൂട്ടിക്കു പോയതിന്റെ യാത്രാബത്തപോലും ഇനിയും കിട്ടിയിട്ടുമില്ല.

10 കോടി ചിലവാക്കി തൃശൂരില്‍ ബാരക്ക് നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. 490 പേരുള്ള സേനാംഗങ്ങളെ ഇടുക്കി, അടൂര്‍, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവടങ്ങളില്‍ താല്‍ക്കാലിക താവങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഫലത്തില്‍ പെരുവഴിയില്‍ കിടന്ന് നാടിനേ സേവിക്കാനാണ് തണ്ടര്‍ ബോള്‍ട്ടിന്റെ വിധി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :