തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം; ആക്രി ഗോഡൗണ്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (16:22 IST)
തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. ആക്രി ഗോഡൗണ്‍ കത്തി നശിച്ചു. പിആര്‍എസ് ആശുപത്രിക്കു സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പൂന്തുറ സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുണ്ടായത് ആശങ്കയുണ്ടാക്കി. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. എന്നാല്‍ പീന്നീട് തീ ശക്തമായി പടരുകയായിരുന്നു.

ആക്രികടയെ കുറിച്ച് നിരവധി പരാതികള്‍ നഗരസഭയ്ക്ക് നല്‍കിയിരുന്നതായും നടപടികള്‍ ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്. തീപിടുത്തത്തില്‍ സമീപത്തെ മരങ്ങള്‍ കത്തി നശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :