'ആത്മാർത്ഥത കുടുംബത്തോട് മതി, ഇല്ലെങ്കിൽ ഓണത്തിനു ഇതുപോലെ പട്ടിണി കിടക്കേണ്ടി വരും’- എസ് ഐ വിപിൻ‌ദാസ്

Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:51 IST)
സിപിഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ സസ്പെൻഷനിലായ എസ് ഐ വിപിൻ‌ദാസിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കൂടുതൽ ആത്മാർത്ഥത കാട്ടിയാൽ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരുമെന്ന സന്ദേശമാണ് വിപിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ആത്മാർഥത കുടുംബത്തോടു മതി. ഇല്ലെങ്കിൽ ഇതു പോലെ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരും. കുടുംബത്തിലെ കാശുമായി കേസ് അന്വേഷിക്കാൻ പോകുമ്പോൾ ഓർക്കണം’’- എന്നാണ് സ്റ്റാറ്റസ്. സെൻട്രൽ സ്റ്റേഷൻ എസ്.ഐയായിരുന്ന വിപിൻ ദാസിനെ സി.പി.ഐയുടെ ഐ.ജി ഓഫിസ് മാർച്ചിനിടെ എൽദോ ഏബ്രഹാം എം.എൽ.എയെ തല്ലിയെന്ന പരാതിയിലാണു സസ്‌പെൻഡ് ചെയ്തത്.

എൽദോ എബ്രഹാമിനു മർദ്ദനമേറ്റത് എസ്‌.ഐയുടെ അശ്രദ്ധമൂലമാണെന്നായിരുന്നു വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :