പിടി വിടാതെ ഇ ഡി; സിംപ്പൂര്‍ യാത്രയും, 429 കോടിയും - ശിവകുമാറിന്റെ മകളും കുടുങ്ങിയേക്കും

 ed summons , shivakumar , ED , പൊലീസ് , കോണ്‍ഗ്രസ് , ഡി കെ ശിവകാര്‍ , ഐശ്വര്യ
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (19:40 IST)
അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യക്ക് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു.

സെപ്റ്റംബര്‍ 12ന് ഡല്‍ഹിയിലെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് ഐശ്വര്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നും ഇതിനെക്കുറിച്ച് അറിയുന്നതിനുമാണ് ചോദ്യം ചെയ്യലെന്നുമാണ് ഇഡി പറയുന്നത്.

2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഇതാണ് ഇഡി ഉദ്യോഗസ്ഥരെ സംശയത്തിലാക്കുന്നത്. ഈ യാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ശേഖരിക്കാന്‍ കഴിയുമെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിശ്വസിക്കുന്നത്.

നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :