തിരുവോണ നാളിൽ നിരാഹര സമരവുമായി ഫ്ലാറ്റ് ഉടമകൾ; തിരുത്തൽ ഹർജിയും നൽകിയേക്കും

രാവിലെ പത്ത് മണി മുതൽ മരട് നഗരസഭാ കാര്യാലയത്തിനു മുന്നിലാണ് നിരാഹാരമിരിക്കുക.

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (10:06 IST)
ഫ്ലാറ്റുകളിൽ നിന്നും കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ൾ തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്നു നിരാഹാര സമരം നടത്തും. രാവിലെ പത്ത് മണി മുതൽ മരട് നഗരസഭാ കാര്യാലയത്തിനു മുന്നിലാണ് നിരാഹാരമിരിക്കുക. നഗരസഭയിൽ നിന്ന് ജീവനക്കാർ പുറത്ത് പോകുന്നത് വരെ സമരം തുടരും.

ഓണത്തിന്‍റെ അവധിയായിട്ടും ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്തു നിന്നുണ്ടായത്. ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതർ തയ്യാറായില്ലെന്ന് ഉടമകൾ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാൻ ഉടമകൾ തീരുമാനിച്ചത്.

അതേസമയം, സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഫ്ലാറ്റുകള്‍ ഒഴിയാൻ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :