ഹജ്ജ് യാത്ര ചെലവ് കൂടും

കൊണ്ടോട്ടി| jibin| Last Modified ബുധന്‍, 21 മെയ് 2014 (17:19 IST)
ഈ വര്‍ഷം ഹജ്ജിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെലവ് കൂടും. ഒരു റിയാലിന് 16.45 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

വിനിമയ നിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു രൂപയോളം അധികമാണ്. വിനിമയ നിരക്കിലെ വര്‍ധനവുമൂലം മാത്രം ഒരാള്‍ക്ക് 10,000 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 10,000 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് കണക്ക്.

എല്ലാ ചെലവുകളും കണക്കാക്കിയതിന് ശേഷമാണ് രണ്ടാംഗഡു തുക നിശ്ചയിക്കുക. ജൂണ്‍ രണ്ടാം വാരത്തോടെ രണ്ടാംഗഡു തുക വ്യക്തമാകും. ആദ്യ ഗഡുവായി 81,000 രൂപയാണ് വാങ്ങിയത്. തീര്‍ഥാടകര്‍ക്ക് സൌദിയിലെ ചെലവിലേക്കായി ഹജ്ജ് കമ്മിറ്റി 2100 റിയാല്‍ നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :