കോര്‍പ്പറേറ്റ് പ്രീണന നയങ്ങളാണ് തോല്‍വിക്ക് കാരണം: ചെന്നിത്തല

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 മെയ് 2014 (16:54 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കേന്ദ്ര നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല.

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളാണ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമെന്ന് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന രാജീവ്ഗാന്ധി അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാവപ്പെട്ട ജനങ്ങളെ ഉപദ്രവിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കണമായിരുന്നു.

മാസത്തില്‍ മൂന്ന് തവണ ഇന്ധനവില കൂട്ടിയാല്‍ പാവപ്പെട്ട ജനങ്ങള്‍ കൂടെനില്‍ക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. സാധാരണക്കാര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്ന നയങ്ങളാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത്. ഇതുവഴി മാത്രമേ പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുകയുള്ളൂ ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :