jibin|
Last Updated:
ബുധന്‍, 29 ജൂലൈ 2015 (09:22 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഇന്ന് കുണ്ടറ പൊലീസ് കൊല്ലം കോടതിയില്‍ ഹജരാക്കും. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയല്‍ ഹജരാക്കുന്നത്. കൊല്ലം കോടതിയില്‍ ഹാജരാക്കുന്നത രൂപേഷിനെ തിരികെ കൊയമ്പത്തൂര്‍ കോടതിയിലേയ്ക്ക് മാറ്റാനാണ് സാധ്യത.
കുണ്ടറയില്‍ രജിസ്റ്റര്‍ ചെയത് രണ്ട് കേസുകളിലും രൂപേഷിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കരിനിയമങ്ങള്‍ക്കെതിരെ രൂപേഷിന്റെ നിരാഹര സമരം തൂടരുകയാണ്. കൊല്ലം കോടതിയില്‍ നിന്ന് പൊലീസിന് കൈമാറുമ്പോള്‍ ആരംഭിച്ച നിരാഹാരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.