നാഗ്‌പുര്‍|
Last Modified ബുധന്‍, 29 ജൂലൈ 2015 (18:59 IST)
ഛത്തീസ്‌ഗഡിലെ ബാസ്തറില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ നിഹാദി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും നാലു വനിതാ മാവോയിസ്റ്റുകള്‍ പിടിയിലാകുകയും ചെയ്‌തു. മാവോയിസ്റ്റുകള്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തുമ്പോഴാണു പോലീസ് സംഘം ആക്രമണം നടത്തിയത്.
സുക്‌മ ജില്ലയില്‍ പ്രത്യേക ദൌത്യസംഘം നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. സുക്‌മയിലെ ദാബാ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവസ്ഥലത്തു നിന്നു റൈഫിളുകള്‍ പോലീസ് പിടിച്ചെടുത്തു.