കൊല്‍ക്കത്ത|
VISHNU N L|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (14:42 IST)
പശ്ചിമ ബംഗാളിലെ ജംഗല്‍മഹല്‍ മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസമായി സംഘടനയെ പുനരുജ്ജീവിപ്പിക്കുവാനും അണികളെ സജ്ജരാക്കാനും നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സി പി ഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടതോടെ ഈ മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം കുറഞ്ഞിരുന്നു. റിപ്പോര്‍ട്ട് വന്നതൊടെ സംസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.