മനോജ് വധം: പ്രതികൾ പരിചിതരാണെന്ന് പരുക്കേറ്റ പ്രമോദ്

  ആർഎസ്എസ് , മനോജ് വധം , പ്രമോദ്  , മെഡിക്കൽ കോളേജ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (12:08 IST)
ആർഎസ്എസ് പ്രവർത്തകൻ മനോജ് കുമാറിനെ വെട്ടിക്കൊന്നത് പരിചിതരാണെന്ന് ആക്രമണത്തിനിടെ പരുക്കേറ്റ പ്രമോദ് മൊഴി നല്‍കി. ഇവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രമോദ് പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.

മനോജും താനും ഓമ്‌നി വാനിൽ സഞ്ചരിക്കുബോള്‍ അക്രമികൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട വാൻ മതിലിൽ ഇടിച്ചു നില്‍ക്കുകയായിരുന്നു. വാന്‍ നിന്നയുടന്‍ ആക്രമികൾ പാഞ്ഞെത്തി മനോജിനെ വാനിൽ നിന്ന് വലിച്ച് പുറത്തിട്ട് വെട്ടുകയായിരുന്നുവെന്ന് പ്രമോദ് മൊഴി നൽകി. ഇറങ്ങിയോടിയ തന്നെ പുറകെ വന്ന് ആക്രമികള്‍ വെട്ടുകയായിരുന്നുവെന്നും. ഏഴു പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും പ്രമോദ് അന്വേഷണ സംഘത്തോട് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :