മനോജ് വധം: രാഷ്ട്രീയ സമ്മർദ്ദമില്ലെന്ന് ഉമ്മൻചാണ്ടി
ആർഎസ്എസ് പ്രവർത്തകൻ മനോജ് കുമാറിനെ വെട്ടിക്കൊന്ന കേസ് സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചതിന് പിന്നിൽ രാഷ്ട്രീയ താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി.
കൊല്ലപ്പെട്ട മനോജ് കുമാറിന്റെ ബന്ധുക്കളുടെയും ബിജെപിയുടെയും ആവശ്യം പരിഗണിച്ചാണ് കേസ് കേന്ദ്ര ഏജൻസിക്ക് വിടാൻ തീരുമാനിച്ചതെന്നും. അല്ലാതെ ഇതില്‍ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അത് സർക്കാരിന്റെ നയമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.