തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (16:19 IST)
ബിജെപി നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ
സിബിഐ ചോദ്യം ചെയ്‌തു. മനോജ് വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന സംശയങ്ങള്‍ ചോദിച്ചറിയുന്നതിനാണ് തന്നെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ചോദ്യം ചെയ്‌തതെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം സിബിഐ ആസ്ഥാനത്തു വച്ചാണ് പി ജയരാജനെ സിബിഐ ചോദ്യം ചെയ്‌തത്. മനോജ് വധക്കേസിലെ പ്രധാന പ്രതിയും പി ജയരാജന്റെ മുന്‍ ഡ്രൈവറുമായ വിക്രമന് ഒഴിത്താവളം ഒരുക്കാന്‍
ജയരാജന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തേ, അന്വേഷണ സംഘം പ്രത്യേകം നോട്ടീസ് നല്‍കി ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.