കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ മുമ്പാകെ ഹാജരാകുമെന്ന് പി ജയരാജന്‍

കണ്ണൂര്‍| Last Modified വെള്ളി, 29 മെയ് 2015 (14:18 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനു നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്കു മുമ്പാകെ ഹാജരാകുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ടു ജയരാജന്‍ കൂടല്‍ പ്രതികരണങ്ങള്‍ നടത്തിയില്ല.

ജൂണ്‍ രണ്ടിനു തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ച് ജയരാജനു സിബിഐ നോട്ടീസ് നല്‍കിയിരുന്നു. കൊലപാതകത്തിന്‍റെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പി. ജയരാജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :