1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. aruvikkara bjp candidate to be anounced today

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

അരുവിക്കര ഉപതെരഞ്ഞെടുപ്പ്
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്നു നടക്കുന്ന പാര്‍ട്ടി ജില്ലാ കോര്‍കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടിയ്ക്ക് തന്നെയാണ് മുന്‍ഗണന.  

അതിനിടെ തിരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാലിനേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം. വിജയകുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥുമാണ്.