മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ല: കെ സുരേന്ദ്രന്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (12:47 IST)
മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കെ സുരേന്ദ്രന്‍. നേരത്തേ മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫ് സഹകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. നാണം കെട്ട യാചനയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയതെന്നും കെ സുരേന്ദ്രരന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. വോട്ടിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യത്തിലേര്‍പ്പെട്ട യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :