പ്രചരണത്തിന്റെ കെട്ടിറങ്ങി: ഇനി മറ്റന്നാള്‍ ബൂത്തില്‍ കാണാം

ശ്രീനു എസ്| Last Updated: ഞായര്‍, 4 ഏപ്രില്‍ 2021 (20:36 IST)
2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശ്വജ്ജ്വലമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് സമാപ്തിയായി. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. ഇനി ഒരുദിവസം നിശ്ശബ്ദ പ്രചരണമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ പ്രചരണം ഇന്ന് നയിച്ചത് രാഹുല്‍ ഗാന്ധിയാണ്.

കോഴിക്കോട്ടും നേമത്തും രാഹുല്‍ഗാന്ധി റോഡ് ഷോകളില്‍ പങ്കെടുത്തു. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഇല്ലെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് പിണറായി വിജയന്‍ ധര്‍മടത്ത് റോഡ് ഷോ നടത്തി.

2.74 കോടി വോട്ടര്‍മാരാണ് മറ്റന്നാള്‍ ബൂത്തുകളിലേക്ക് പോകുന്നത്. സുരക്ഷയ്ക്കായി 140 കമ്പനി കേന്ദ്ര സേനയും ഒരുങ്ങിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :