കൊച്ചി|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (19:35 IST)
ബാര്‍ കോഴ ഇടപാടില്‍ തുടക്കത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍ ഉടമകളുടെയും, വ്യവസായികളുടെയും വീടുകളിലും ബാറുകളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്.
ധനമന്ത്രി കെഎം മാണിക്ക് കോഴകൊടുത്തതായി ബിജു രമേശ് വെളിപ്പെടുത്തിയ എലഗന്‍സ് ഗ്രൂപ്പിന്റെ ഒമ്പത് ബാറുകളിലും റെയ്ഡ് നടന്നു. കൂടാതെ കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടില്‍ റെയ്‌ഡ് നടത്തി. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ എലഗന്‍സ് ഗ്രൂപ്പ് മാണിക്ക് കോഴകൊടുത്തുവെന്നാണ് ആരോപണം.
മാണിയുടെ പാലായിലെ വീട്ടില്‍ എത്തിച്ച് നല്‍കിയ പണം കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ പക്കല്‍ നിന്നും പലിശയ്‌ക്കെടുത്തതായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരുന്നത്. ബാര്‍ കോഴ ആരോപണത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് റെയ്‌ഡുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി മാണിക്കെതിരായി മൊഴി നല്‍കിയ ബാര്‍ ഉടമകളെ സര്‍ക്കാരിന്റെ വഴിക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.