ദൂതന്മാര്‍ മുഖേനെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: ബിജു രമേശ്

 ബാര്‍ കോഴ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വിജിലന്‍സ് , ബിജു രമേശ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (19:10 IST)
ചില ദൂതന്മാര്‍ മുഖേനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ്. കേസിലെ മറ്റ് സാക്ഷികളെയും, വിഷയമായി ബന്ധമുള്ള ചില വ്യക്തികളെയും മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബാര്‍കോഴ കേസില്‍ ഒറിജിനല്‍ ഡിസ്ക് വിജിലന്‍സ് മുമ്പാകെ ഹാജരാക്കില്ലെന്നും. കോടതിക്ക് മുമ്പിലോ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു മുമ്പിലോ ഒറിജിനല്‍ ഡിസ്ക് ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും ബിജു രമേശ് രാവിലെ പറഞ്ഞിരുന്നു.

ബാര്‍കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു രമേശിന് നോട്ടീസ് അയക്കുമെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ആണ് ഒറിജിനല്‍ ഡിസ്ക് വിജിലന്‍സിന് നല്കില്ലെന്ന് ബിജു രമേശ് പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :