മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; കാറ്റു വീശുന്നത് 65 കിലോമീറ്റര്‍ വേഗതില്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 10 ഡിസം‌ബര്‍ 2022 (15:21 IST)
മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. വൈകിട്ടോടെ ന്യുനമര്‍ദ്ദം ആയി ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത. തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദ്ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :