ശ്രീനു എസ്|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (10:38 IST)
മാനസ കൊലക്കേസില്‍ രഖിലിന് തോക്ക് നല്‍കിയ ആളെ ബീഹാറില്‍ നിന്ന് അറസ്റ്റുചെയ്തു. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദി എന്ന 21കാരനാണ് പിടിയിലായത്. കോതമംഗലം എസ് ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇയാളെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞമാസം 30നാണ് ഡന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവച്ച് കൊലപ്പെടുത്തിയത്.