അയൽ വാസിയെ അടിച്ചു കൊന്ന ആൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 27 മെയ് 2024 (18:18 IST)
: അയൽവാസിയെ അടിച്ചു കൊന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. നമ്പ്യാർ മൊട്ട പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ ആണ് മരിച്ചത്.സംഭവത്തിൽ അജയകുമാറിന്റെ അയൽവാസിയായ ദേവദാസിനെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം
വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞപ്പോൾ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. തുടർന്നുണ്ടായ വഴക്കിൽ ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :