അയല്‍ വാസിയെ അടിച്ചു കൊന്ന ആള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 27 മെയ് 2024 (17:44 IST)
കണ്ണര്‍ : അയല്‍വാസിയെ അടിച്ചു കൊന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.
നമ്പ്യാര്‍ മൊട്ട പള്ളിക്കുന്ന് ഇടശേരിയില്‍ അജയകുമാര്‍ ആണ് മരിച്ചത്.

സംഭവത്തില്‍ അജയകുമാറിന്റെ അയല്‍വാസിയായ ദേവദാസിനെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി.


തുടര്‍ന്നുണ്ടായ വഴക്കില്‍ ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡില്‍ വച്ച് ഹെല്‍മറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :