ഭക്ഷണം വിളമ്പാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ അടിച്ചു കൊന്നു കെട്ടിത്തൂക്കി

എ കെ ജെ അയ്യര്‍| Last Updated: ശനി, 25 മെയ് 2024 (10:43 IST)
ഭോപാല്‍ : ഭക്ഷണം വിളമ്പി നല്‍കിയില്ല എന്ന ദേഷ്യത്തില്‍ മകള്‍ അമ്മയെ അടിച്ചു കൊന്നു കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. 65കാരിയായ ജീവാബായിയാണ് കൊല്ലപ്പെട്ടത്.


കൊലപാതകം ആണെന്ന് അറിയാതിരിക്കാന്‍ മുറ്റത്തെ മരത്തില്‍ മുതദേഹം കെട്ടിത്തൂക്കുകയാണുണ്ടായത്. എന്നാല്‍
മകനാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മലിയ ഭീല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

അത്താഴം വിളമ്പുന്നതിനെച്ചൊല്ലി യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. വഴക്കിട്ടതിനെ തുടര്‍ന്ന് അച്ഛന്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.


സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :