1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suhail Car Driving Nedumbassery Killing

'ദേവികയെ മനഃപൂർവം ഇടിച്ചതോ'; സംശയവുമായി കുടുംബം, നരഹത്യയിൽ ഒതുക്കരുതെന്ന് ആവശ്യം

Accident, Nedumbassery Killing, Nedumbassery Accident, Nedumbaseri Accident, Suhail Accident, Car Accident Nedumbassery, Three Killed in Car Accident
പ്രതി സുഹൈലും കൊല്ലപ്പെട്ട ദേവികയും

നെടുമ്പാശേരിയിൽ മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൊല്ലപ്പെട്ടവരിൽ ഒരാളായ ദേവികയുടെ കുടുംബം. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ പിതാവ് ആവശ്യപ്പെട്ടു. 
 
സുഹൈൽ കരുതിക്കൂട്ടി വാഹനം ഇടിച്ചതാണോ എന്ന് സംശയിക്കുന്നു. സുഹൈൽ മദ്യത്തിനു പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ പിതാവ് പറഞ്ഞു. നരഹത്യക്കാണ് സുഹൈലിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. പണത്തിന്റെ പുറത്ത് സുഹൈൽ പുറത്തിറങ്ങുമോ എന്നകാര്യത്തിൽ സംശയമുണ്ടെന്നും ദേവികയുടെ അച്ഛൻ ആരോപിച്ചു. 
 
കാർ ഓടിച്ചത് 100 കിലോമീറ്ററിനും 150 കിലോമീറ്ററിനും ഇടയിൽ അമിത വേഗതയിലാണ്. അപകടസമയത്തെ വാഹനത്തിന്റെ വേഗം നിർണയിക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. 
 
 
അപകടത്തിനു മുൻപ് മൂന്ന് ബാറുകളിൽ കയറി സുഹൈലും സംഘവും മദ്യപിച്ചിട്ടുണ്ട്. 19 വയസുകാരന് മദ്യം നൽകിയതിന് കടവന്ത്ര ദിയ റീജൻസി, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ ബാറുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ ബാർ ലൈസൻസ് റദ്ദാക്കാനും സാധ്യതയുണ്ട്. 
 
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായി സാമ്പത്തികമായി എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് സുഹൈൽ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളുടെ കൈയിൽ ഒരുപാട് കാശുണ്ട്. അതിനാൽ സാമ്പത്തികമായി സഹായിക്കാൻ ബുദ്ധിമുട്ടില്ലെന്ന് സുഹൈൽ പറഞ്ഞതായാണ് റിപ്പോർട്ട്. Also Read: സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കും പൂട്ട്; കൂട്ടുകാർ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു !
അടുത്ത ലേഖനം
ഗ്യാനേഷിനെ പൂട്ടും, സുപ്രീം കോടതിയെ സമീപിക്കും: രാഹുൽ ഗാന്ധി