1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mini Cooper Nedumbasseri Accident Suhail Juvenile Home

മൂന്ന് പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ 19 കാരന് ജുവനൈൽ ഹോം; ഭരണ പാർട്ടിയുമായി ബന്ധമെന്ന് ആക്ഷേപം

Suhail, Juvenile Home, Mini Cooper Accident, Suhail Killing, Nedumbasseri Murder
Nedumbassery Mini Cooper Accident

നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈൽ സജീവിന് ജുവനൈൽ ഹോം. 19 കാരനായ സുഹൈലിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 
 
എന്തുകൊണ്ട് ജുവനൈൽ ഹോം? 
 
സുഹൈലിന് ജുവനൈൽ ഹോം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. സുഹൈലിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടതെന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്. 
 
ഭരണപാർട്ടിയുമായി ബന്ധം? 
 
സർക്കാരിന് നേതൃത്വം നൽകുന്ന യുഡിഎഫിലെ പ്രബല കക്ഷിയായ കോൺഗ്രസുമായി സുഹൈലിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷവും എല്ലാം തന്റെ പിതാവ് നോക്കുമെന്നാണ് സുഹൈൽ പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് സുഹൈലിന് വേണ്ടി ഇടപെടാനുള്ള അവസരം നൽകരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ആവശ്യം. 
 
ദേവികയുടെ കുടുംബം 
 
സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് അയച്ചതിനെതിരെ കൊല്ലപ്പെട്ട ദേവികയുടെ കുടുംബം രംഗത്തെത്തി. നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് കുടുംബം വ്യക്തമാക്കി. 19കാരനായ സുഹൈൽ സജീവിനെ കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടതെന്നും ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുന്നതെന്നും ഇതിന് പിന്നിൽ പ്രതിയുടെ കുടുംബത്തിന്റെ ഇടപെടൽ ആണോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ കുടുംബം ആരോപിച്ചു. Also Read: ദേ വരുന്നേ തുലാവർഷം ! നാളെ ന്യൂനമർദ്ദത്തിന് സാധ്യത
അടുത്ത ലേഖനം
ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമോ?