ബോംബ് സ്ഫോടനം: ആര്‍ എസ് എസ്സുകാരന്‍ കൊല്ലപ്പ്ട്ടു

വീട്ടിനുള്ളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ 23 കാരന്‍ മരിച്ചു.

കൂത്തുപറമ്പ്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (13:53 IST)
വീട്ടിനുള്ളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ 23 കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് പൊന്നമ്പത്ത് ദീക്ഷിത് എന്ന യുവാവ് മരിച്ചത്. കൂത്തുപറമ്പ് കോട്ടയം പൊയിലിക്കടുത്ത് കാനത്തും‍ചിറ കോലാവില്‍ വീട്ടില്‍ ബോംബ് നിര്‍മ്മാണം നടന്നതായി പൊലീസ് സംശയിക്കുന്നു.

ബി.ജെ.പി പ്രവര്‍ത്തകനായ പ്രദീപിന്‍റെ മകനാണ് ദീക്ഷിത്. മറ്റ് ചിലര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുടുംബാംഗങ്ങളാരും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗരുഡിന്‍, ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ ഉള്‍പ്പെട്ട വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരിച്ച ദീക്ഷിത്തിന്‍റെ സഹോദരന്‍ ദില്‍ജിത് പ്രദീപ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :