രേണുക വേണു|
Last Modified തിങ്കള്‍, 29 മെയ് 2023 (15:47 IST)
വീണ്ടും ജനവാസ മേഖലകളില്‍ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ആന ആക്രമാസക്തമായാല്‍ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കും. കമ്പത്തെ സുരുളിപട്ടൈ എന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. ജനവാസ മേഖലയില്‍ ഇറങ്ങി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ ഉടന്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തമിഴ്‌നാട് നിരീക്ഷിക്കുന്നുണ്ട്. ആന എവിടെയാണെന്ന കൃത്യമായ അറിവ് ഈ സിഗ്നലുകളില്‍ നിന്ന് ലഭിക്കും. ഉള്‍വനത്തിലേക്ക് കയറി പോയതുകൊണ്ടാണ് ഞായറാഴ്ച മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പിന് സാധിക്കാതെ പോയത്.