മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: തൃശൂര്‍ സ്വദേശിയായ യുവാവ് ദുബായിയില്‍ അറസ്റ്റില്‍

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെതിരെ ഫേസ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവ് അറസ്റ്റില്

dubai, malabar gold and daimonds, police, arrest, thrissur ദുബായ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പൊലീസ്, അറസ്റ്റ്, തൃശൂര്‍
ദുബായ്| സജിത്ത്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (08:12 IST)
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെതിരെ ഫേസ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ ബിനീഷിനെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തിന് മലബാര്‍ ഗോള്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നതരത്തില്‍ ചിത്രസഹിതം ഇയാള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. യു എ ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രമാണ് മലബാര്‍ ഗോള്‍ഡിന്റേതെന്ന പേരില്‍ ഇയാള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ആ പോസ്റ്റിലൂടെ മലബാര്‍ ഗോള്‍ഡിനെ ബഹിഷ്കരിക്കാന്‍ ഇയാള്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഷാര്‍ജ ഫ്രീസോണിലെ മറൈന്‍ കമ്പനി ജീവനക്കാരനാണ് അറസ്റ്റിലായ ബിനീഷ്‍. മുമ്പൊരിക്കല്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഫേസ്‌ബുക്ക് പേജിലൂടെ ക്വിസ് മത്സരം നടത്തിയിരുന്നു. യു എ ഇയിലെ പാകിസ്ഥാന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടായിരുന്നു അത്. ഇതിനെതിരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ മത്സരം പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :