അക്രമകാരികളായ നായ്ക്കളെ ഇല്ലാതാക്കും; മരുന്ന് കുത്തി വെച്ച് കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി: കെ ടി ജലീൽ

തെരുവുനായ്ക്കളുടെ അക്രമം തടയാൻ സർക്കാർ കർശന നടപടിയിലേക്ക്

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (12:24 IST)
തെരുവുനായ്ക്കളുടെ അക്രമം തടയാൻ സർക്കാർ കർശന നടപടിയിലേക്ക്. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് തദ്ദേശ സ്വയംഭരണാ മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ ചർച്ചകൾ നടന്നു കഴിഞ്ഞു. അക്രമകാരികളായ നായ്ക്കളെ മരുന്ന് കുത്തി വെച്ച് കൊല്ലാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയെന്നും
മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇന്നു തന്നെ നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

മൃഗസ്‌നേഹികളെന്നും പ്രകൃതി സ്‌നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ മൃഗസ്‌നേഹികള്‍ അല്ലെന്ന് മന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു. നായക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :