രേണുക വേണു|
Last Modified വ്യാഴം, 20 ജൂലൈ 2023 (10:05 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ രംഗത്തുനിന്നും പ്രമുഖരുടെ കാത്തിരിപ്പ്. നടന്‍മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കര മൈതാനത്ത് എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനും ഒപ്പമാണ് മമ്മൂട്ടി തിരുനക്കര എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉടന്‍ തിരുനക്കര മൈതാനത്ത് എത്തും. തിരുനക്കരയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറും പിന്നിട്ടാണ് കോട്ടയത്ത് എത്തിയത്. ആയിരകണക്കിനു ആളുകളാണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡുകള്‍ക്ക് ഇരുവശവും കാത്തുനിന്നത്. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിയുടെ കുടുംബം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.