1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mammootty about Karunanidhi- Iruvar

ഒരിക്കലും നികത്താനാവാത്ത നഷ്‌ടം: കലൈഞ്ജര്‍ക്ക് മമ്മൂട്ടിയുടെ ആദരാഞ്ജലി

ഒരിക്കലും നികത്താനാവാത്ത നഷ്‌ടം: കലൈഞ്ജര്‍ക്ക് മമ്മൂട്ടിയുടെ ആദരാഞ്ജലി

മമ്മൂട്ടി
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. "ഒരിക്കലും നികത്താനാവാത്ത നഷ്ടമാണിത്. ഒരു കാലഘട്ടത്തിന്റെ അവസാനം. എഴുത്തുകാരൻ‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും അകമഴിഞ്ഞ് സ്‌നേഹിച്ച മനസ്സിന്റെ ഉടമ.
 
മണിയുടെ സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ നടന്നില്ല അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്‌ടമായി തോന്നുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു”- മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
 
കരുണാനിധി - എം ജി ആര്‍ സൗഹൃദത്തിന്റേയും രാഷ്ട്രീയത്തിന്റേയും കഥ പറഞ്ഞ ചിത്രമാണ് 'ഇരുവർ'. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാലും കരുണാനിധിയായി വേഷമിട്ടത് പ്രകാശ് രാജും ആയിരുന്നു. അവസരം ലഭിച്ചിട്ടും കരുണാനിധിയാകാൻ കഴിയാത്ത പോയ ഈ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി കുറിപ്പിൽ പരാമർശിക്കുന്നത്.
About Writer
Rijisha M.