‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം‘, ഭർത്താവിന്റെ സന്ദേശത്തിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ

Sumeesh| Last Updated: ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (19:58 IST)
പയ്യന്നൂർ: മൊഒബൈൽ ചാറ്റിലൂടെ ഗൾഫിലിരുന്ന് ഭര്യയെ ചെയ്യാൻ പ്രേരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. 31കാരിയായ തായമ്പത്ത് സിമി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസ് 40 കാരനായ ഭർത്താവ് സി മുകേഷിനെ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 13നായിരുന്നു സംഭവം.

മരണത്തിൽ നാട്ടുകാർക്കോ ബന്ധുക്കൾക്കോ സംശയങ്ങൾ
ഉണ്ടായിരുന്നില്ല. മൃതദേഹം കാണുനതിനായി മുകേഷ് നാട്ടിലെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിമിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ആത്മഹത്യ പ്രേരണക്കുള്ള തെളിവുകൾ കണ്ടെത്തിയത്.

സിമി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഭർത്താവുമായി ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭർത്താവിന്റെ സന്ദേശങ്ങൾ. ഇതേ തുടർന്ന് 13ന് പുലർച്ചെ മൂന്നുമണിക്ക് ജനൽ കമ്പിയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശവും സെൽഫി ചിത്രവമും സിമി ഭർത്താവിന് അയച്ചിരുന്നു. ‘ചത്തോളു ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’ എന്നായിരുന്നു ഭർത്താവ് അയച്ച ശബ്ദ സന്ദേശം. ഇതോടെ സിമി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :