തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 2 നവംബര്‍ 2020 (12:53 IST)
ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളദിന സന്ദേശം ഓണ്‍ലൈനില്‍ നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആവശ്യമെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാനാണ് പി. എസ്. സി മുഖേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നവര്‍ മലയാളത്തില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവരാകണം. ഇംഗ്ളീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിലൊഴിലെ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ചില വകുപ്പുകള്‍ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.