ധോണിയ്ക്ക് പകരക്കാരൻ ആര് ? കപിലിനും, സച്ചിനും പകരക്കരെ കണ്ടെത്താനായോ എന്ന് രവി ശാസ്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (13:11 IST)
ധോണി കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണിയുടെ അഭാവം ഇന്ത്യൻ ടീമിൽ നിഴലിയ്ക്കാൻ തുടങ്ങിയതു മുതൽ ഇന്ത്യ ചർച്ച ചെയ്യാൻ തുടങ്ങിയതാണ് ധോണിയ്ക് പകരക്കാരൻ ആര് എന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പൊസിഷനിലേയ്ക്ക് നിരവധി യുവതാരങ്ങൾ പരിഗണനയിലുണ്ട് എങ്കിലും ധോണി എന്ന ലോകോത്തര താരത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു സംസാരിയ്ക്കുകയാണ് ഇന്ത്യൻ പരിശിലകൻ രവി ശാസ്ത്രി.

കപിൽ സച്ചിൻ എന്നീ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ നമുക്കായോ എന്നായിരുന്നു ധോണിയുടെ പകരക്കാരനാര് എന്ന ചോദ്യത്തിന് രവിശാസ്ത്രിയുടെ മറു ചോദ്യം. 'അടുത്ത കപിൽദേവിനെയും സച്ചിൻ ടെണ്ടുൽക്കറെയുമെല്ലാം തിരയുന്നതുപോലെയാണ് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത്. തലമുറയിൽ ഒരിയ്ക്കൽ മാത്രമേ അത്തരത്തിലുള്ള താരങ്ങൾ ഉണ്ടാകു. അവർക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഏറെ ദുഷ്കരമാണ്. ടീമിൽ ധോണിയുടെ അഭാവം നികത്തുക എന്നത് വളരെ വലിയ ഉത്തരവാദിത്തമാണ്.

അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കൂ. വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്ന നിലകളില്‍ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും അസാമാന്യ റെക്കോര്‍ഡാണ് ധോണിയുടേത്. എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളായി ധോണി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കപിൽ ദേവ് വിരമിച്ച ശേഷം ഇന്നുവരെ മറ്റൊരു കപിലിനെ കണ്ടെത്താൻ നമുക്കായിട്ടില്ല. എന്നാൽ മികച്ച യുവതാരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ലഭിക്കുന്ന അവസരങ്ങള്‍ അനുകൂലമാക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടണ്ടത്.' രവിശാത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :