നടി അക്രമിയ്ക്കപ്പെട്ട കേസ്: വിചാരണ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2020 (11:22 IST)
കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസിൽ വിചാരണ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വെള്ളിയാഴ്ചവരെ വിചാരണ നിർത്തിവയ്ക്കാനാണ് ഹൈക്കൊടതിയുടെ ഇടക്കാല വിധി. വീചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമപ്പിച്ച ഹർജിയിൽ നടിയുടെയും സർക്കാരിന്റെയും വാദങ്ങൾ കേട്ട ശേണ്മാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിചാരണ കൊടതിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടിയും സർക്കാരും ഹൈക്കോടതിയിൽ ഉന്നയിച്ചത്. അക്രമിയ്ക്കപ്പെട്ട നടിയെ 20 ലധികം അഭിഭാഷകരുടെ സാനിധ്യത്തിൽ ക്രോസ് വിസ്താരം നടത്തി. മകൾ വഴി തന്നെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു എന്ന് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചു എന്നതടക്കം നിരവധി വിഴ്ചകൽ സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടീ. കോടതി വിചാരണയിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതിനാൽ മറ്റൊരു കോടതിയിലേയ്ക്ക് വിചാരണ മാറ്റണം എന്നാണ് നടിയും സർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :